Book Name in English : Jeevitham Kathukal Paintings
ജീവിച്ചിരിക്കുമ്പോള്‍ കഠിനമായ കഷ്ടതകളിലൂടെ കടന്നുപോവുകയും
അപ്പോഴൊക്കെ കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയും
ചെയ്ത വാന്‍ഗോഗിന്‍റെ പ്രണയവും നിറങ്ങളും
ഭ്രാന്തും ചേര്‍ന്ന് പകര്‍ന്നാടിയ ജീവിതം. ഏകാന്തതയിലിരുന്ന്
സഹോദരന്‍ തിയോയ്ക്കും അമ്മയ്ക്കും സുഹൃത്ത് പോള്‍ ഗോഗ്വൈനും
മറ്റും ഏഴുതിയ കത്തുകള്‍. നിറങ്ങളെ ഹൃദയംകൊണ്ട് ഉരുക്കിയെടുത്ത്
വരച്ചിട്ട ചിത്രങ്ങള്‍.
വേദനയുടെയും യാതനയുടെയും മുന്നില്‍ ഈ ആക്രമണം എന്നെ ഭീരുവാക്കുന്നു- എന്തെന്നില്ലാത്ത വിധം ഭീരുവാക്കുന്നു- ഈ ധാര്‍മ്മിക ഭീരുത്വം അത് മാറ്റാന്‍ കഴിയാത്തതിനാല്‍ രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിക്കുന്നവനായി മാറ്റുന്നു. കൂടുതല്‍ പണിയെടുക്കുന്നവനാക്കുന്നു. ഇനിയും രോഗം വരുമോ എന്ന ഭീതിയുള്ളതിനാല്‍ മറ്റു രോഗികളുമായി അടുക്കാത്തവനാക്കുന്നു- ചുരുക്കിപറഞ്ഞാല്‍ ആത്മഹത്യയ്ക്കൊരുങ്ങിയവനെപ്പോലെ ഞാന്‍ ആരോഗ്യം
വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. വെള്ളം ഏറെ തണുത്തതെന്നറിഞ്ഞ്
നദീതീരത്തേക്ക് നടക്കുന്നവനെപ്പോലെWrite a review on this book!. Write Your Review about ജീവിതം കത്തുകള്‍ പെയിന്‍റിംഗ്സ് Other InformationThis book has been viewed by users 1862 times