Book Name in English : Jyothishamargadarshini Preshnachintha
വ്യക്തി അയാളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച് ജ്യോതിഷിയോട് അഭിപ്രായം ആരായുമ്പോൾ മറുപടി പറയുന്നതിന് ജ്യോതിഷി അവലംബിക്കുന്ന മാർഗ്ഗമാണ് പ്രശ്നചിന്ത. അതാതു സമയത്തെ ഗ്രഹനിലയും ഉദയരാശി, ആരുഢരാശി, ഛത്രരാശി തുടങ്ങിയവയുമാണ് ഇതിനു ജ്യോതിഷിയുടെ മനസ്സിലുള്ള സാമഗ്രികൾ. ജാതകചിന്തയ്ക്കുള്ള നിയമങ്ങൾ തന്നെയാണ് പ്രശ്നചിന്തയ്ക്കുമുള്ളത്. എന്നാൽ അമൂർത്തമായവയേയും പ്രശ്‌നത്തിൽ ചിന്തിക്കുന്നു.
ചോദ്യകർത്താവിന് ശരിയായും കൃത്യമായും പെട്ടെന്ന് മറുപടി നൽകുന്നതിന് ജ്യോതിഷിക്കു കഴിയുന്നതിനു വേണ്ടിയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. നിയമങ്ങളെ ലളിതമാക്കി ക്രോഡീകരിച്ചിരിക്കുന്നു.
നാമനക്ഷത്രപ്രശ്നം, ആയു:പ്രശ്‌നം, രോഗപ്രശനം തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് ഉദാഹരണങ്ങൾ ചേർത്തിട്ടുണ്ട്. താജികനീലകണ്ഠീയ പ്രശ്‌നരീതിയും വിശദീകരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ജ്യോതിഷമാർഗ്ഗദർശി പ്രശ്നചിന്ത Other InformationThis book has been viewed by users 10 times