Book Name in English : K V Anoopinte Kathakal
’ആഖ്യാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭ്യാസങ്ങള്‍ക്കോ അലങ്കാരപ്പണികള്‍ക്കോ മുതിരാതിരുന്ന കഥാകാരനാണ് അനൂപ്. അതേസമയം തന്റെ കഥാവസ്തുവിനെ അവധാനതയോടെ പിന്തുടരുന്നതില്‍ ചെറിയ വിട്ടുവീഴ്ച പോലും കാണിച്ചിരുന്നില്ല.’ - എന്‍. പ്രഭാകരന്‍.
’അനൂപിന്റെ കഥകള്‍ ജീവിതത്തിന്റെ പിന്നാമ്പുറത്ത് വന്നുമുട്ടി പെട്ടെന്ന് ഇരുട്ടിലേക്ക് മറയുന്ന ദുര്‍ബലമായ സര്‍ഗ്ഗാത്മകപ്രതിഷേധങ്ങളല്ല. മറിച്ച് അവ ജീവിക്കുന്ന കാലത്തിന്റെ പ്രവേശനകവാടത്തില്‍ വന്നുനിന്ന് സത്യത്തിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തെ രാഷ്ട്രീയമായി വായിക്കണമന്ന് അത് അനുവാചകനെ പഠിപ്പിച്ചു.’ - സന്തോഷ് ഏച്ചിക്കാനം.
’സ്വന്തം കഥയും കവിതയും മാത്രം വായിക്കുന്ന എഴുത്തുകാരുള്ള കേരളത്തില്‍ അനൂപ് സഹജീവികളുടെ ശബ്ദം കേള്‍ക്കുന്നവനായിരുന്നു. കേള്‍ക്കുക മാത്രമല്ല, അവയെ പ്രതിധ്വനിപ്പിക്കുകയും ചെയ്തു. അനൂപിനെ എഴുത്തുകാരനൊപ്പം അയാളിലെ വായനക്കാരനും സദാ ഉണര്‍ന്നിരുന്നു. മലയാളത്തില്‍ അപൂര്‍വമായേ ഇതുകണ്ടിട്ടുള്ളൂ..’- കെ. രഘുനാഥന്‍.
ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ ഒരു പാട് കഥകള്‍ മനസ്സില്‍ സൂക്ഷിച്ച് കടന്നുപോയ കെ.വി. അനൂപിന്റെ എഴുതപ്പെട്ട എല്ലാ കഥകളും.Write a review on this book!. Write Your Review about കെ വി അനൂപിന്റെ കഥകള്‍ Other InformationThis book has been viewed by users 1989 times