Book Name in English : Kaalam Kaathuvekkunnathu
ഭൂമിയെന്ന ഉപഗ്രഹത്തിൽ പുലരുന്ന ജീവലോകം മൊത്തമായി സർവനാശത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ ദുരന്തത്തിൽനിന്ന് രക്ഷയുണ്ടോ എന്ന അങ്കലാപ്പിലാണ് മനുഷ്യകുലം. ഇന്നോളം പരീക്ഷിച്ച സമീപനരീതികളാ, പരിഹാരമാർഗങ്ങളോ മതിയാവില്ല എന്ന് തീർച്ചയായിട്ടുണ്ട്. സയൻസിനു പോലും ഒരു ദിശാമുഖമാറ്റം അനിവാര്യമായിരിക്കുന്നു. ആ പരിണാമത്തിന്റെ ഊടും പാവും യുക്തിഭദ്രമായി വിഭാവനം ചെയ്യുകയാണ് ഈ കൃതി. ലോകം മൊത്തമായി രംഗവേദിയും എല്ലാരുമെല്ലാരും കഥാപാത്രങ്ങളും ആയതിനാൽ കഥപറയലിൽ ഇന്നോളമുള്ള രീതികളും പാതകളും അല്ല ഇതിൽ. നാളെ എത്തിച്ചേരും എന്ന് ഉറപ്പുള്ള സന്തുലിത പൊറുതിയിലേക്ക് കാര്യകാരണ സമ്മതിയുള്ള പ്രയാണപഥങ്ങൾ ആവിഷ്കരിക്കുന്ന ഇത്തരമൊരു കൃതി മലയാളത്തിലെന്നല്ല ലോകസാഹിത്യത്തിൽത്തന്ന് ആദ്യമാണ്. പ്രകൃതിയെന്ന അമ്മയുടെ നിരുപാധിക സ്‌നേഹം നൂറുമേനി വിളയുന്ന മഹോത്സവത്തിലേക്ക് ഇതാ ഇതിലേ..
സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ.Write a review on this book!. Write Your Review about കാലം കാത്തുവെക്കുന്നത് Other InformationThis book has been viewed by users 1636 times