Book Name in English : Kadalinekkal Neelichu Kanalinekkal Chuvannu
ഉള്ളിൽ ഒരു കുടൽ ഉണ്ടായിരിക്കണം അതുകൊണ്ടാണല്ലോ പുറത്തുവരുന്ന കണ്ണീരിൽ ഇത്രമാത്രം ഉപ്പുകലരുന്നത്. തിര ശമിക്കാത്ത ഈ കടൽ കടഞ്ഞാലോ പ്രേമത്തിന്റെ അമൃതകുംഭം അതിൽനിന്ന് ഉയർന്നുവരും. മൃത്യു വന്നടുക്കാത്ത ചേതനയുടെ ആധാര മായ സത്യം. കടൽ പോലെ സദാ അസ്വസ്ഥവും തിരയടങ്ങാത്തതും താളം നിലയ്ക്കാ ത്തതുമായ കവിതകളാണ് ജയശ്രീ പള്ളിക്കലിന്റെ കവിതകൾ. അവയ്ക്ക് നല്ല വൈവിധ്യ മുണ്ട്. അടുക്കളയിലെ കറിവറവിൽ പൊട്ടിത്തെറിച്ച് വിസ്ഫോടനം തീർക്കുന്ന കടുകു മണികളുടെ പ്രതിഷേധമുണ്ട്. മച്ചിയിലെ മാതൃത്വത്തെ കണ്ടെടുക്കുന്ന പ്രതീക്ഷാ വചനങ്ങളുണ്ട്. പുതിയ പെണ്ണുങ്ങൾ മുടി തലോടുമ്പോൾ ഷാംപൂമണം കുടിച്ചു കമ്പ നിയുടെ പരസ്യവാചകം നുണച്ചിറക്കുന്ന ഉത്തരാധുനിക സംയോഗരംഗങ്ങളുണ്ട്. ഉള്ളിൽ തടവിലാക്കപ്പെട്ട വാക്കിൻ്റെ ഭൂതമുണ്ട്. പുതിയ കാലവും ഉള്ളിൽ തിളയ്ക്കുന്ന അനാദിയായ കാലവും സന്ധിക്കുന്നതാണ് ജയശ്രീ പള്ളിക്കലിൻ്റെ‘ കടലിനേക്കാൾ നീലിച്ച് കനലിനേക്കാൾ ചുവന്ന്‘ എന്ന ഈ സമാഹാരത്തിലെ മുപ്പത്തെട്ടു കവിതകൾ. കടലിന്റെ ആഴവും നീലയും കനലിൻ്റെ ചുവപ്പും ചൂടും കൊണ്ട് വരച്ചിട്ട ഒരു കാവ്യ കംബളമാണത്.
–കെ സി നാരായണൻ
ജീവിതാവസ്ഥകളുടെ ആഴത്തിൽ നിന്നു സ്വാഭാവികമായി വിടർന്നു പൊങ്ങുന്ന കവി തകളാണ് ജയശ്രീ പള്ളിക്കലിൻ്റേത്. ആഴത്തിൻ്റെ സ്വാഭാവിക പരിണാമമുണ്ടാവിടർ ച്ചയിൽ. ആ നിലയിൽ ആന്തരപരിണാമത്തിൻ്റെ കവിതകളാണിവ. അതാവിഷ്ക്കരിക്കാൻ പോന്ന മൗനം തിളങ്ങുന്ന സാന്ദ്രമായ ഭാഷ ഈ കവിതകളെ ആസ്വാദ്യമാക്കുന്നു. കോശതന്തുക്കളിൽ ചെമ്പകത്തൈ പൂക്കുന്ന അനുഭവം ആവിഷ്ക്കരിക്കുമ്പോൾ ആ സുഗന്ധത്തിൽ ലോകത്തെ ആഴ്ത്താൻ ഈ കവിയുടെ കാവ്യഭാഷക്കു കഴിയുന്നു. ചിതൽ തിന്ന മരത്തിൽ നിന്നു മൃത്യുശേഷവും കൂണുകൾ പൊടിക്കുംപോലെ അക പ്പോടിൽ നിന്നു വിരിയുന്ന കവിതകളാണിവ. ജീവന്റെ പൽച്ചക്രങ്ങൾ തുരുമ്പിക്കാതി രിക്കാൻ വായനക്കാർക്ക് തീർച്ചയായും ഇറ്റിക്കാവുന്ന ഒരു കവിതത്തുള്ളി. മലയാളക വിതാ പാരമ്പര്യത്തിൽ നിന്നു കരുത്തുൾക്കൊണ്ട് പുതുകാല ജീവിത സങ്കീർണ്ണതകളെ നേരിടാൻ പാകത്തിനു പടരുന്നു ജയശ്രീ പള്ളിക്കലിന്റെ കവിതാ ലോകം.
–പി.രാമൻWrite a review on this book!. Write Your Review about കടലിനേക്കാൾ നീലിച്ച് കനലിനേക്കാൾ ചുവന്ന് Other InformationThis book has been viewed by users 9 times