Book Name in English : Kadalirambangal
"വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോര്‍ത്ത് ഞാന്‍ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാര്‍താമസിച്ചത് അവിടെയായിരുന്നു. അവര്‍ ഒരു വൃദ്ധ സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവര്‍, ശയ്യാവലംബിയായവര്‍, കൂനിക്കൂനി നടക്കുന്നവര്‍, വാര്‍ദ്ധക്യത്തിന്റെ വിഷാദം തേടുന്നവര്‍, മക്കളുപേക്ഷിച്ചവര്‍. അവര്‍ പഴയ മച്ചുകളിലാണ് ഉറങ്ങിയിരുന്നത്. അവര്‍ക്കെല്ലാം പ്രതാപകാലങ്ങളുണ്ടായിരുന്നു. ഓടില്‍ തീര്‍ത്ത സ്വര്‍ണ്ണനിറമുള്ള തുപ്പല്‍കോളാന്പികള്‍ക്കരികില്‍നിന്ന് ഞാന്‍ അവരുടെ പഴയ കഥകള്‍ കേട്ടു. അവര്‍ കരഞ്ഞു; ചിരിച്ചു. പഴയൊരു കാലത്തിന്റെ തിരുശേഷിപ്പുകളിലൂടെ ഞാന്‍ അലഞ്ഞു. ''reviewed by Anonymous
Date Added: Thursday 11 Feb 2016
A work which is memmorable for a reader...the book is really beautiful..
Rating: [4 of 5 Stars!]
Write Your Review about കടലിരമ്പങ്ങള്‍ Other InformationThis book has been viewed by users 1377 times