Book Name in English : Kalam Ennodu Paranjath
ഒരു കൗമാരക്കാരന്റെ വിഹ്വലതകള്‍, ആത്മരോഷം, അന്തഃസംഘര്‍ഷം, പ്രതിഷേധം എന്നിവ ഒരു വശത്തും വര്‍ത്തമാനകാല ദൈന്യങ്ങളും ദുരവസ്ഥകളും കണ്ട് മനംനൊന്ത് കേഴുന്ന നിസ്സഹായാവസ്ഥ മറുവശത്തും കാണാം. അനുദിനം ജീര്‍ണ്ണതയിലേക്ക് നീങ്ങുന്ന സമൂഹത്തിലെ അനീതികളെയും അധാര്‍മ്മികതയെക്കുറിച്ചും ദേവദത്ത് വേദനിക്കുന്നു. അനുദിനമെന്നോണം നേരില്‍ കണ്ടനുഭവിക്കുന്ന സംഭവങ്ങള്‍ ദേവദത്തിനെ ഒരു മഡോക്കിസ്റ്റാക്കിയതുമാതിരിയാണ് പല കഥകളും നമ്മോടു സംവേദിക്കുന്നത്. ശുഭാപ്തിവിശ്വാസം ഒരു കേവല സങ്കല്‍പം മാത്രമെന്നും ഈ കഥാകൃത്ത് വിശ്വസിക്കുന്നതുപോലെ തോന്നും. അതോ ഉപബോധമനസ്സില്‍ മനുഷ്യനെക്കുറിച്ച് ഉദാത്തസങ്കല്‍പങ്ങള്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവുമോ? ഉണ്ടാകാം.
എസ്. പ്രതാപചന്ദ്രന്‍Write a review on this book!. Write Your Review about കാലം എന്നോട് പറഞ്ഞത് Other InformationThis book has been viewed by users 2238 times