Book Name in English : Kalayude Pala Jeevithangal
കല പലതാണ്. ബഹുത്വമാണ് അതിൻ്റെ സ്വഭാവം. പല കാലങ്ങളിലൂടെ പല മനുഷ്യരിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടവയാണ് കലാരൂപങ്ങൾ ദൃശ്യകലയുടെ ചരിത്രം വളരെക്കുറച്ചുമാത്രമേ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ളൂ. കേസരിയും ദേവനും തുടങ്ങിവെച്ച കലാചരിത്രം നമുക്കൊരു അടിത്തറയുണ്ടാക്കിയെങ്കിലും അതിന്മേൽ ഏറെയൊന്നും കെട്ടിപ്പോക്കിയതായി കാണുന്നില്ല. മാറുന്ന ആവശ്യപ്പെടുന്നതു കൊണ്ടാകാം വ്യത്യസ്‌തമായ കലാപരിപ്രേക്ഷ്യങ്ങളുടെ ഒരു സമാഹാരമാണ് ’കലയുടെ പല ജീവിതങ്ങൾ’ എന്ന ഈ പുസ്തകം ആധുനികകലയുടെ സാമൂഹികവും സാംസ്‌കാമികവും രാഷ്ട്രീയവുമായ ജീവിതങ്ങളുടെ ഇതൾ വിടർത്തി പരിശോധിക്കുകയാണ് ചോദ്യങ്ങളിലൂടെ ഡോ. ഷാജു നെല്ലായിയും ഉത്തരങ്ങളിലൂടെ ജോണി എം.എൽ.ഉം. കൊറോണയുടെ അടച്ചിരിപ്പിൽ മനനം ചെയ്തുണ്ടാക്കിയ ചോദ്യോത്തരങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ ഇന്നലെകളെക്കുറിച്ചുള്ള വീണ്ടുവിചാരവും ഇന്നിനെ ക്കുറിച്ചുള്ള ആകാംക്ഷകളും നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും ഈ പുസ്‌തകത്തിൻ്റെ പൊതുസ്വഭാവമായിരിക്കുന്നു.Write a review on this book!. Write Your Review about കലയുടെ പല ജീവിതങ്ങള്‍ Other InformationThis book has been viewed by users 105 times