Book Name in English : Kappikkuruppu
കൗമാരവേദനകളെയും തെറ്റുകളെയും മറക്കാന്‍ സഹായിക്കുംവിധം രുചിയേറിയ കാപ്പി നല്‍കുന്ന പതിനെട്ട് അപൂര്‍വ്വ കാപ്പിക്കുരുക്കളുടെ കഥയാണ് ഈ പുസ്തകം. ഒരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ ഉടന്‍ ഒരു ചായയോ കാപ്പിയോ കുടിച്ചാല്‍ അതില്‍ നിന്നൊരു താത്കാലിക ആശ്വാസം കിട്ടുന്ന എത്രയോ പേരുണ്ട്. ആ താത്കാലിക ആശ്വാസം സ്ഥിരമാവുകയും പ്രശ്നത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി പുറത്തുകടക്കാന്‍ കഴിയുകയും ചെയ്താല്‍? അത്തരമൊരു ആശയമാണ് ‘കാപ്പിക്കുരുപ്പി’ന്‍റെ കാതല്‍. ഒരാളും ഒരു വേദനയിലും കുടുങ്ങി ക്കിടക്കരുതെന്ന അറിവ്. ഏതു കൊടിയ വേദനയില്‍നിന്നും ആര്‍ക്കും പുറത്തു വരാമെന്ന തിരിച്ചറിവ് പന്ത്രണ്ടു വയസ്സിനും പതിനേഴ് വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ശാരീരിക-മാനസികവളര്‍ച്ചകളെ കൃത്യമായി അടയാളപ്പെടുത്തുന്ന ബാലസാഹിത്യപുസ്തകം.Write a review on this book!. Write Your Review about കാപ്പിക്കുരുപ്പ് Other InformationThis book has been viewed by users 11 times