Book Name in English : Karma Gathi
പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര്‍ എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്‍വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്‍ എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോളാം അദ്ദേഹം നടത്തിയതത്രയും. മണ്‍ മറഞ്ഞുപോയ മാതാപിതാക്കള്‍ക്ക എഴുത്തുകാരന്‍ നല്‍കുന്ന അശ്രുപൂജയായിരിക്കും ഈ ആത്മകഥയിലെ നക്ഷത്രത്തിളക്കാമാര്‍ന്ന അക്ഷരങ്ങള്‍. അവ നാം ഓരോരുത്തരുടെയും ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ജീവിത യാത്രക്കിറയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെയും ഗുരുക്കന്മാറ്റെയും ശിഷ്യന്മാരെയും കുറിച്ചുള്ള ഹരിതസ്മൃതികള്‍ ഗൃഹാതുരത്വത്തോടെയും കടപ്പാടോടെയും അദ്ദേഹം രേഖപ്പെടുത്തുന്നു.Write a review on this book!. Write Your Review about കര്‍മ്മ ഗതി Other InformationThis book has been viewed by users 5106 times