Book Name in English : Karmam
പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്‌ഠയ്‌ക്കായി കൗരവര്‍നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തില്‍വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജ്ജീവനത്തിന്റെയും കഥയാണിത്. ജീവരക്ഷയ്‌ക്കും ധര്‍മ്മരക്ഷയ്‌ക്കുമുള്ള പാണ്ഡവരുടെ കര്‍മ്മകാണ്ഡമാണിതില്‍നാം കാണുന്നത്. മക്കളെ ഒരുമിച്ചു നിര്‍ത്തി ധര്‍മ്മരക്ഷയ്‌ക്കായി കര്‍മ്മനിരതരാക്കാനുള്ള, ഐക്യമാണു ശക്തിയെന്നറിയുന്ന അമ്മ കുന്തിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യത്തിന്റെ വിഭജനത്തിലെത്തുന്ന അധികാരദുര്‍മ്മോഹത്തിന്റെയും ധര്‍മ്മത്തെ മൂകസാക്ഷിയാക്കുന്ന രാജശക്തിയുടെയും കഥ. കഥകളുടെ അക്ഷയഖനിയായ മഹാഭാരത്തില്‍നിന്ന് ചൈതന്യം ഉള്‍ക്കൊള്ളുന്ന മറ്റൊരു മനോഹര രചനയാണ് കര്‍മ്മം എന്ന ഈ ആഖ്യായിക. വിവ. ഡോ. കെ.സി. അജയകുമാര്‍
Write a review on this book!. Write Your Review about കര്‍മ്മം Other InformationThis book has been viewed by users 3734 times