Book Name in English : Karnakatha Kuttykalkku
സൂര്യസമാനം വിളങ്ങുന്ന കുണ്ഡലങ്ങളുമായി, രാജലക്ഷണങ്ങളോടെ പിറന്ന കുഞ്ഞ്. ലോകാപവാദം ഭയന്ന് കുന്തി നദിയിലൊഴുക്കിയ ആ പൈതലിന് അഭയമായത് തേരാളിയായ അതിരഥനാണ്. പരശുരാമനില്‍നിന്ന് അസ്ത്രവിദ്യ അഭ്യസിച്ച യോദ്ധാവ്, കൗരവശ്രേഷ്ഠന്‍ ദുര്യോധനന്റെ ആത്മമിത്രം, അംഗരാജ്യത്തിലെ യുവരാജാവ്… – പ്രശംസകളുടെയും വിശേഷണങ്ങളുടെയും കവചത്തിനുള്ളിലും ആ സൂതപുത്രന്‍ അശാന്തനും അരക്ഷിതനുമായിരുന്നു. ജീവിതത്തില്‍ തുടര്‍ക്കഥയായ തിരസ്‌കാരവും, ‘നീചകുലജാതന്‍’ എന്ന അധിക്ഷേപവും, സ്വസഹോദരങ്ങളോടും കൃഷ്ണഭഗവാനോടും അടരാടേണ്ട നിര്‍ഭാഗ്യവും ആ കവചത്തെ നെടുകെ പിളര്‍ന്നുകൊണ്ടിരുന്നു. എങ്കിലും, യുദ്ധക്കളത്തില്‍ അവന്‍ എതിരാളികളോട് സുധീരം പോരാടി; അവസാനശ്വാസവും അവസാനതുള്ളി രക്തവുംകൊണ്ട് ഹൃദയബന്ധുക്കളോടുള്ള കടംവീട്ടി; ”കര്‍ണനു തുല്യനായൊരു വില്ലാളി ഭൂമിയില്‍ ജനിച്ചിട്ടില്ല” എന്ന സ്തുതി മരണാനന്തരം ഏറ്റുവാങ്ങി. കുട്ടികള്‍ക്കുകൂടി ആസ്വദനീയമായവിധം കര്‍ണന്റെ അമരഗാഥയെ ഈ താളുകളിലേക്കു പകര്‍ത്തിയിരിക്കുകയാണ് എഴുത്തുകാരന്‍.Write a review on this book!. Write Your Review about കര്‍ണകഥ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 1073 times