Book Name in English : Karutha Manhju
നാടകവേദിക്ക് ജീവിതഗന്ധം പകരുന്ന അത്യപൂർവ്വമായ ഒരു റഷ്യൻ ക്ലാസിക്കൽ കൃതിയുടെ മലയാള പരിഭാഷ. മിഖായേൽ ബുൾഗക്കോവിന്റെ ആത്മകഥാനുഗായിയായ രചന. മഹാനായ എഴുത്തുകാരനെന്ന് മാർക്വേസിനെപ്പോലുള്ള പ്രതിഭാധനന്മാർ പ്രകീർത്തിച്ച, മാസ്റ്റർ ആന്റ് മാർഗരീറ്റ എന്ന വിസ്മയകരമായ നോവലെഴുതിയ ബുൾഗക്കോവിന്റെ മറ്റു കൃതികളിൽ നിന്നും വേറിട്ടു നിൽക്കുന്ന സൃഷ്ടിയാണ് കറുത്ത മഞ്ഞ്. നാടക രംഗത്തെ കുലപതിയും നാടക സൈദ്ധാന്തികനുമായ സ്റ്റാനിസ്ലാവ്സ്കി വളരെ പ്രധാനപ്പെട്ട കഥാപാത്രമായി ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നുവെന്നത് ഈ നോവലിനെ കൂടുതൽ ആത്മബന്ധുരമാക്കിത്തീർക്കുന്നു.Write a review on this book!. Write Your Review about കറുത്ത മഞ്ഞ് Other InformationThis book has been viewed by users 1311 times