Book Name in English : Kasthoori Rangan Report Vayichuvo
പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രൊഫ. മാധവ് ഗാഡ്‌ഗില്‍ അദ്ധ്യക്ഷനായ പശ്ചിമഘട്ട വിദഗ്‌ധ പാനല്‍ രൂപീകരിക്കുകയുണ്ടായല്ലോ. എന്നാല്‍, ആ വിദഗ്‌ധസംഘത്തിന്റെ പഠന റിപ്പോര്‍ട്ട് പശ്ചിമഘട്ട വനമേഖലകളില്‍ അധിവസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളില്‍ ആശങ്കകളുണ്ടാക്കി. ഇത്തരം ആശങ്കകള്‍കൂടി പരിഗണിച്ച് സമഗ്രമായും ഫലവത്തായും വിദഗ്‌ധസമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഡോ. കെ. കസ്‌തൂരിരംഗന്‍ അദ്ധ്യക്ഷനായി ഒരു ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്‍കുകയും പ്രസ്‌തുത ഉന്നതതലഗ്രൂപ്പ് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും തര്‍ക്കവിതര്‍ക്കങ്ങളും കേരളത്തിലുടനീളം നടക്കുമ്പോഴും, സംവാദങ്ങളുടെ ഗുണപരതയെ സ്വാധീനിക്കുംവിധം റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ മലയാളിക്ക് ലഭ്യമായിരുന്നില്ല. ഒരു ഘട്ടത്തില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്ന് ബഹു. ഹൈക്കോടതിപോലും ചോദിക്കുന്ന അവസ്ഥയുണ്ടായി. അപ്പോഴും ജനങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കാണാതെ സംഭീതരായിത്തന്നെ തുടര്‍ന്നു. ഈ കുറവ് പരിഹരിക്കാനുള്ള ഒരെളിയ ശ്രമമാണ് ഇന്‍ഫോഫ്രണ്ട് പബ്ലിക്കേഷന്‍സ് ഈ തര്‍ജമയിലൂടെ നടത്തുന്നത്. Write a review on this book!. Write Your Review about കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടു് വായിച്ചുവോ Other InformationThis book has been viewed by users 3193 times