Image of Book കാട്ടിലെ കഥകള്‍
  • Thumbnail image of Book കാട്ടിലെ കഥകള്‍

കാട്ടിലെ കഥകള്‍

ISBN : 9788182647862
Language :Malayalam
Edition : 2009
Page(s) : 175
Condition : New
no ratings yet, be the first one to rate this !

Book Name in English : Kattile Kadhakal

വിശ്വവിഖ്യാതമാണ് റഡ്‌യാര്‍ഡ് കിപ്‌ളിംഗിന്റെ Jungle Book ; അത് ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കഥാപുസ്തകമാണ് . Jungle Book-ലെയും The Second Jungle Bookലെയും കഥകളുടെ മലയാളസംഗ്രഹമാണ് കാട്ടിലെ കഥകള്‍ . ഉത്തരേന്ത്യയിലെ ഇരുണ്ട വനാന്തരങ്ങളിലെ മാംസഭോജികളായ ചെന്നായ്ക്കള്‍ ഒരു മനുഷ്യക്കുട്ടിയെ വളര്‍ത്തിയെടുത്തു ; ആ കുട്ടി കാട്ടിലെ മറ്റു മൃഗങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു . ആ കുട്ടിയുടെ കഥകളാണ് മൗഗ്‌ളിയുടെ കഥ . ഇന്ത്യയുടെ പശ്ചാത്തലത്തിലാവുമ്പോള്‍ , ഭാരതീയരായ നമുക്ക് അവ ഹൃദ്യമായിരിക്കും . ഭാരതീയപശ്ചാത്തലം അവകാശപ്പെടാവുന്ന മറ്റു രണ്ടു കഥകളാണ് സന്ന്യാസിയും സൈന്യത്തിലെ മൃഗങ്ങളും . കടലില്‍ ജീവിക്കുന്ന സീലുകള്‍ അഥവാ കടല്‍നായ്ക്കളുടെ വൈചിത്ര്യമാര്‍ന്ന കഥയാണ് കടല്‍നായ്ക്കളുടെ കഥ . സീലുകളെപ്പറ്റി വായനക്കാര്‍ക്കു മനസ്സിലാകുവാന്‍ അവയുടെ സവിശേഷതകള്‍ പ്രതിപാദിച്ചുകൊണ്ടുള്ള ഒരു ലേഖനം കഥയുടെ ആമുഖമായി ചേര്‍ത്തിട്ടുണ്ട് . ബാലിശമെന്നു നമുക്കു തോന്നിയേക്കാമെങ്കിലും വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ഉള്ളവരാണ്, ആറു മാസം ഇരുട്ടില്‍ ജീവിക്കുന്ന മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളിലെ എസ്‌കിമോക്കാര്‍ എന്നറിയപ്പെടുന്ന മനുഷ്യര്‍ . അത്തരം ഒരു എസ്‌കിമോ കുടുംബത്തിന്റെ കഥയാണ് ’ധ്രുവപ്രദേശങ്ങളിലെ മനുഷ്യര്‍’.
Write a review on this book!.
Write Your Review about കാട്ടിലെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1233 times

Customers who bought this book also purchased