Book Name in English : Kedukattile Neythiri
ബൈിൾ മൂല്യങ്ങളിലും ഓർത്തഡോക്‌സ് പ്രാർത്ഥനാക്രമത്തിലും അടിയുറച്ച വിശ്വാസമുണ്ടെങ്കിലും മറ്റു മതങ്ങളിലെ പാഠങ്ങൾ ഉൾക്കൊള്ളാൻ ജിജി അതീവ തത്പരനാണ്. സ്വന്തം വീഴ്ചകളെക്കുറിച്ചുള്ള ബോധത്തിൽനിന്ന് ഉരുത്തിരിയുന്ന ഈ ആത്മീയയാത്ര അവസാനിക്കുന്നത് തന്റെ ജീവിതത്തിലെ നിർണായകമായ മുഹൂർത്തത്തിൽ എല്ലാവരോടും മാപ്പപേക്ഷിച്ചുകൊണ്ടാണ്. കരുണയും ക്ഷമയും പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ദലൈലാമയുടെ ദൃഷ്ടാന്തം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ മതവിശ്വാസികൾക്കും പാഠമാണ്. ലോകത്തെയാകെ വലയം ചെയ്യുന്ന അന്ധതമസ്സിലും, സത്യം, വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നീ മൂല്യങ്ങളെത്തേടിയുള്ള നിരന്തരമായ അന്വേഷണത്തിൽ ഒപ്പം ചേരാൻ ഹൃദയാവർജകമായ ഈ ചെറുപുസ്തകം നമ്മെ ക്ഷണിക്കുന്നു.- ഫാ. ഡോ. കെ.എം. ജോർജ്Write a review on this book!. Write Your Review about കൊടുകാറ്റിലെ നെയ്ത്തിരി Other InformationThis book has been viewed by users 1017 times