Book Name in English : Keralathanimakal
ഇത്രയ്ക് പാരിസ്ഥിതികജാഗ്രത സമീപകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു കൈപ്പുസ്തകമാണിത്. ഭാഷയുടെ മനോഹാരിത, അവതരണത്തിലെ കൃത്യത, മികച്ച വായനാസുഖം, പ്രകൃതിജാല വൈവിധ്യം - ഇതെല്ലാം ഈ പുസ്തകത്തെ ഉജ്വലമാക്കുന്നു
അവതാരികയിൽ
പി. സുരേന്ദ്രൻ
നമ്മുടെ നാടിന്റെറെ ഋതുശോഭകളിലൂടെ, കേരളത്തെ കേളേമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകൻ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയിൽ ഭൂതകാലക്കുളിരോടെ നിറയുന്നു കണ്ണാന്തളിയും കാലവർഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുനോക്കുന്നു.Write a review on this book!. Write Your Review about കേരളത്തനിമകൾ Other InformationThis book has been viewed by users 13 times