Book Name in English : Kishor KUmar Sangeethavum Jeevithavum
ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ വസന്തകാലത്തിനൊടുവില്‍ പുത്തന്‍ ശൈലിയും ഭാവവൈവിധ്യവും നിറഞ്ഞ വിസ്മയ ഗാനങ്ങളുടെ കൊടുങ്കാറ്റു സൃഷ്ടിച്ച കിഷോര്‍കുമാര്‍. കടുത്ത വിഷാദവും കത്തിപ്പടരുന്ന ആഹ്ലാദവും പ്രണയവും വിരഹവുമെല്ലാം. ആ അതുല്യഗായകനില്‍ പൂര്‍ണതനേടി. കിഷോര്‍കുമാറിന്റെ ഗാനങ്ങള്‍ ഭാഷാഭേദങ്ങള്‍ക്കതീതമായി യുവജനങ്ങള്‍ ഏറ്റുപാടി.കിഷോറിനു മുന്‍പെന്നും ശേഷമെന്നും സംഗീതകാലഘട്ടത്തെ രേഖപ്പെടുത്താന്‍ തുടങ്ങി. ഗായകന്‍, നടന്‍, സംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ തിളങ്ങിയ കിഷോര്‍ കുമാറിനെക്കുറിച്ചുള്ള പുസ്തകമാണിത്. ആ അനശ്വര പ്രതിഭയുടെ സംഗീതത്തിലൂടെയും അവിശ്വസനീയമായ ജീവിതത്തിലൂടെയുമുള്ള ഒരു അന്വേഷണയാത്ര. ഒപ്പം സിനിമാസംഗീതത്തിന്റെ സുവര്‍ണകാലത്തെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളും.Write a review on this book!. Write Your Review about കിഷോര്‍കുമാര്‍ സംഗീതവും ജീവിതവും Other InformationThis book has been viewed by users 1215 times