Book Name in English : Krishnacharitram
പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും പ്രേമം, ഭക്തി, സൗന്ദര്യം തുടങ്ങിയവയുടെ പ്രതീകമായി പരാമര്‍ശിക്കപ്പെടുന്ന ശ്രീകൃഷ്ണന്റെ യഥാര്‍ഥ പ്രകൃതം എന്തെന്ന് അന്വേഷിക്കുന്ന കൃതി. ഭഗവാനും അവതാരപുരുഷനുമൊക്കെയായ കൃഷ്ണന്‍ ജീവിച്ചിരുന്നുവെന്നതിന് എന്താണു തെളിവ്? അതിന്റെ ആധികാരികത എന്താണ്? കഥകളില്‍ പലതും തെളിയിക്കുന്നത് വ്യത്യസ്ത പണ്ഡിതന്മാര്‍ അതിദീര്‍ഘമായ കാലങ്ങളില്‍ വ്യത്യസ്ത രീതിയില്‍ രചിച്ചതാണവ എന്നാണ്. കേവലം പുരാണകഥാപാത്രമല്ല കൃഷ്ണന്‍.
സത്യധര്‍മാദികളോട് ഉറച്ച നിലപാടുകളുള്ള പ്രായോഗികമതി, കാരുണ്യവും നന്മയുമുള്ള ജനകീയന്‍, ധീരനും വിപദിധൈര്യമുള്ളവനും അക്ഷീണപരിശ്രമശാലിയുമായ ഒരു പൂര്‍ണമനുഷ്യന്‍- ഇവയൊക്കെയായിരുന്നു കൃഷ്ണന്‍ എന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. മഹാമതികളായ ഇന്ത്യന്‍ ധീരനായകരില്‍ ഏറ്റവും മഹാനായി അവന്‍ വിലയിരുത്തപ്പെടുന്നതിന്റെ കാരണവും ഈ കൃതിയില്‍ കാണാം. ശ്രീകൃഷ്ണനെപ്പോലെ മാതൃകയായി കരുതപ്പെടേണ്ട ഒരു ആദര്‍ശ കഥാപാത്രം മാനവചരിത്രത്തില്‍ വേറെയില്ലെന്ന് ഈ പുസ്തകം
സ്ഥാപിക്കുന്നു.
ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ വിഖ്യാതമായ ബംഗാളികൃതിയുടെ പരിഭാഷ.Write a review on this book!. Write Your Review about കൃഷ്ണചരിത്രം Other InformationThis book has been viewed by users 924 times