Book Name in English : Lankaayudham
അത്യാർത്തി, ക്രോധം, സന്താപം, പ്രണയം. എരിയുന്ന കനൽ. എല്ലാം ഒരു യുദ്ധത്തിനു തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ഈ യുദ്ധം വ്യത്യസ്തമാണ്. ഇതു ധർമ്മയുദ്ധമാണ്. അവരിൽ വെച്ചേറ്റവും മഹത്വമാർന്ന ദേവതയ്ക്കു വേണ്ടിയുള്ളതാണത്. അവളെ തട്ടിക്കൊണ്ടു പോയി. തന്നെ കൊല്ലാൻ ധിക്കാരത്തോടെ അവൾ രാവണനെ വെല്ലുവിളിക്കുന്നു-രാമനെ കീഴടങ്ങാൻ അനുവദിക്കുന്നതിനേക്കാൾ നല്ലത് അവൾ മരിക്കുന്നതാണ്. രാമനാകട്ടെ ക്രോധത്തിലും അഴലിലും മുങ്ങിപ്പോയവനാണ്. അദ്ദേഹം യുദ്ധത്തിനു കോപ്പു കൂട്ടുന്നു. ക്രോധമാണ് അദ്ദേഹത്തിന്റെ ഇന്ധനം. ശാന്തമായ ഏകാഗ്രത വഴികാട്ടിയും. താൻ അജയ്യനാണെന്ന് രാവണൻ കരുതി. താൻ വിലപേശുകയും കീഴടങ്ങാൻ രാമനെ നിർബന്ധിതനാക്കുകയും ചെയ്യുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ അയാൾക്കറിയില്ല … ഇന്ത്യയിലെ പ്രസാധനരംഗത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ പുസ്തകപരമ്പരയായ രാമചന്ദ്ര പരമ്പരയിലെ മൂന്നു പുസ്തകങ്ങൾ രാമന്റെയും സീതയുടെയും രാവണന്റെയും പ്രത്യേകം കഥകളാണ് തിരഞ്ഞത്. അതിലെ നാലാമത്തെ ഈ ഇതിഹാസത്തിൽ മൂന്നു കഥകളിലെയും ആഖ്യാന തന്തുകൾ പരസ്പരം കൂടിപ്പിണയുകയും വിനാശകാരിയായ ഒരു യുദ്ധത്തിൽ ചെന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ധർമ്മശാസ്ത്രങ്ങളാൽ നിയന്ത്രിക്കപ്പെട്ട രാമന് ക്രൂരനും രാക്ഷസപ്രകൃതിയുമായ രാവണനെ തോൽപ്പിക്കാനാകുമോ? ലങ്ക കരിക്കട്ട പോലെ എരിഞ്ഞു തീരുമോ? അതോ ദുർഘടത്തിലായ വ്യാഘ്രത്തെ പോലെ തിരിച്ചാക്രമിക്കുമോ? യുദ്ധത്തിന്റെ ഭീകരമായ കെടുതികൾക്ക് ആ വിജയം മതിയാകുമോ?Write a review on this book!. Write Your Review about ലങ്കായുദ്ധം Other InformationThis book has been viewed by users 274 times