Book Name in English : Makara Koythu
വൈലോപ്പിളളിയുടെ കാവ്യാതിര്‍ത്തി നിര്‍ണ്ണയിച്ച എണ്‍പത് കവിതകളുടെ സമാഹാരം. കവിത ജൈവലഹരിയാക്കിയ അടയാളങ്ങള്‍. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരചിഹ്നങ്ങളും താളങ്ങളും. പ്രകൃതിയെ കണ്ടെത്തുന്ന ശാസ്‌ത്രബോധം. സൗന്ദര്യത്തിന്റെ സീമകള്‍ വികസിപ്പിക്കുന്ന പ്രപഞ്ചജ്ഞാനം. മാനുഷികമായ ചിന്തയും ചിരിയും അപൂര്‍വ്വ സുഭഗതയോടെ സമന്വയിക്കുന്ന കവിതകള്‍.ഈ കവിതാവിതാനത്തില്‍ ഒന്നുരണ്ടു സവിശേഷതകള്‍, ഒട്ടൊന്നു മാറിനിന്നു നോക്കുമ്പോള്‍, എന്റെ കണ്ണില്‍ പെടുന്നുണ്ട്. ഈ കവിതകളില്‍ പലതിന്റെയും പശ്ചാത്തലം തൃശൂര്‍ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്. കഴിഞ്ഞ പതിന്നാലു കൊല്ലമായി ഞാന്‍ ഈ പട്ടണത്തില്‍ പാര്‍പ്പുറപ്പിച്ചിരിക്കുകയാല്‍ ഇതത്രയും സ്വാഭാവികമെന്നു തോന്നാം. പക്ഷേ എന്റെ കാര്യത്തില്‍ ഇത് ഒരു പ്രത്യേക മാനസിക പ്രവണതയുടെ വിലാസം കൂടിയാണ്. മനുഷ്യരെ സ്‌നേഹിക്കുന്നതുപോലെ, ഞാന്‍ പരിചയിച്ചു നിവസിച്ച് അടുത്തറിഞ്ഞ സ്ഥലങ്ങളെ സ്‌നേഹിക്കുന്നു, ശകാരിക്കുന്നു, വിമര്‍ശിക്കുന്നു. (ആമുഖത്തില്‍നിന്ന്)
Write a review on this book!. Write Your Review about മകരക്കൊയ്‌ത്ത് Other InformationThis book has been viewed by users 9244 times