Book Name in English : Malabar Samaram MP Narayananmenonum Sahapravarthakarum
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്മിത്വത്തിനും എതിരെ നടന്ന ഈ സമരത്തില്‍ ആദ്യവസാനം സമരത്തോടൊപ്പം ഉറച്ചുനിന്ന് ജയില്‍ശിക്ഷ അനുഭവിച്ച കോണ്‍ഗ്രസിലെ ഹിന്ദുനേതാവായിരുന്ന എം.പി. നാരാണമേനോന്റെ ജീവചരിത്രപശ്ചാത്തലത്തില്‍ മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് പ്രൊഫ. എം.പി.എസ് മേനോന്‍ ഈ കൃതിയില്‍. സമരത്തിന് തിരികൊളുത്താന്‍ മുമ്പില്‍നിന്നെങ്കിലും പിന്നീട് മലബാര്‍ സമരത്തെ തള്ളിപ്പറയുകയും അത് വര്‍ഗീയ ലഹളയാണെന്ന തെറ്റായ ആഖ്യാനത്തിന് ചൂട്ടുപിടിക്കുകയും ചെയ്ത കെ.പി. കേശവമേനോന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിത മായി വിചാരണചെയ്യുക കൂടി ചെയ്യുന്നുണ്ട് എം.പി. നാരായണ മേനോന്റെ മരുമകന്‍ കൂടിയായ ഗ്രന്ഥകാരന്‍.Write a review on this book!. Write Your Review about മലബാര്‍ സമരം എം പി നാരായണ മേനോനും സഹപ്രവര്‍ത്തകരും Other InformationThis book has been viewed by users 1659 times