Book Name in English : Malankadu
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആത്മകഥ
തോട്ടം തൊഴിലാളികളുടെ ചോരയിൽനിന്നും വിയർപ്പിൽ നിന്നുമാണ് മൂന്നാറിലെ തേയിലക്കാടുകൾ കിളിർത്തുതുടങ്ങിയത്. അനവധി തലമുറകൾ എങ്ങനെയാണ് മനുഷ്യജീവിതം അസാധ്യ മായൊരു മലങ്കാട്ടിൽ ചുവടുറപ്പിച്ചത് എന്നത് കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെവിടെയുമില്ല. മൂന്നാർ വ്യവസായികമായും ടൂറിസം സ്പോട്ട് എന്ന നിലയ്ക്കും കേരളീയ ഭൂപടത്തിൽ പച്ചപിടിച്ചു കിടക്കുമ്പോൾ അവിടുത്തെ തോട്ടം തൊഴിലാളി ജീവിതം അദൃശ്യ ഭൂപടങ്ങളായി; കേരളീയതയുടെ പിന്നാമ്പുറത്തുപോലും ഇടമില്ലാത്ത ഒരു കൂട്ടം മാത്രമായി. അവർക്കായി ഒരുതരത്തിലുമുള്ള രാഷ്ട്രീയ-സാമൂഹിക പ്രതിനിധാനങ്ങളുണ്ടായില്ല. തങ്ങൾ കേരളീയരാണ് എന്ന് തെളിയിക്കാനുള്ള ഒരു രേഖയും കൈയിലില്ലാതെ വലിയ ചോദ്യചിഹ്നങ്ങളായി നിൽക്കുകയാണ് ഈ മനുഷ്യർ. നിസ്സഹായത ഒരു സമൂഹത്തെ എന്നന്നേക്കുമായി ബഹിഷ്‌കൃതരാക്കാനുള്ള ന്യായമായിക്കൂടാ എന്ന ബോധ്യത്തിൻ്റെ കുടി രേഖപ്പെടുത്തലാണ് ’മലങ്കാട്’. മൂന്നാറിലെ തോട്ടം തൊഴിലാളി കുടുംബത്തിൽ ജനിച്ച്, അവരുടെ സംഘർഷഭരിതമായ ജീവിതം പങ്കിട്ട്, അവരിലൊരാളായി ജീവിച്ച പ്രഭാഹരൻ കെ. മൂന്നാർ, തൻ്റെ ആത്മകഥയിലൂടെ, മൂന്നാറിലെ തോട്ടം തൊഴിലിന്റെയും തൊഴിലാളികളുടെയും ആത്മകഥയെഴുതുന്നു, മലയാളത്തിലാദ്യമായി.Write a review on this book!. Write Your Review about മലങ്കാട് Other InformationThis book has been viewed by users 11 times