Book Name in English : Mamsathinte Ragam Sareeram
ഇത്രയും ഇരുണ്ട ഒരു പ്രണയകഥ മലയാളത്തില്‍ വായിക്കുന്നത് ഇതാദ്യം.രാക്കിനാക്കളുടെ നേര്‍ത്ത
പാട മൂടിയ, നിഗൂഢസുന്ദരമായ അന്തരീക്ഷവും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുംകാഫ്കയെയും പ്രൂസ്തിനെയും ഓര്‍മിപ്പിക്കുന്നു.ഒരു കവിതയുടെ
തിളക്കം രചനാശൈലിയിലുടനീളം കാണാം.
- ശ്യാമപ്രസാദ്, ചലച്ചിത്രസംവിധായകന്‍.
സാമ്പ്രദായിക മാനസിക ഘടനകളില്‍നിന്നും രചനാസങ്കേതങ്ങളില്‍നിന്നും ഏതാണ്ട് പൂര്‍ണമായിത്തന്നെ വിട്ടുനില്ക്കുന്നൊരു രചന. ലൈംഗികതയെക്കുറിച്ചുള്ള സാമാന്യ മലയാളിസങ്കല്പത്തിന്റെ യാഥാസ്ഥിതികതകളെ അതു ചെറുത്തുനില്ക്കുന്നു. സ്വാതന്ത്ര്യാനന്തരവും കൊളോണിയലിസത്തിന്റെ സാംസ്‌കാരികയുക്തികളാണ് മേല്‍ക്കൈ നേടിനില്ക്കുന്നതെന്ന വിമര്‍ശനം അതുന്നയിക്കുന്നു. എഴുത്തിന്റെ മേഖലകളില്‍ മലയാളി കടന്നുവന്ന നാഴികക്കല്ലുകളെ ഒരു സൂക്ഷ്മപരിശോധന നടത്താന്‍ അതു പ്രേരിപ്പിക്കുന്നു.
- ഡോ. എസ്.എസ്. ശ്രീകുമാര്‍ Write a review on this book!. Write Your Review about മാംസത്തിന്റെ രാഗം ശരീരം Other InformationThis book has been viewed by users 2843 times