Book Name in English : Manalppava
കലാപ്രസ്ഥാനങ്ങളിലൂടെയും കല്‌പിത യാഥാർത്ഥ്യങ്ങളിലൂടെയും അപരവത്കരിക്കപ്പെട്ട സംസ്‌കാരമാതൃകകളുടെ കാല ദേശങ്ങൾ മറികടക്കുന്നു അറുപതുകളിലെ അമേരിക്കയിൽ ഇടിമുഴക്കത്തിന്റെ നടുക്കമുളവാക്കിയ ബീറ്റ് ജനറേഷൻ. പാരമ്പര്യത്തിൻ്റെ വിഴുപ്പുകെട്ടുകളെ തിരസ്‌കരിച്ച് നിഷേധത്തിൻ്റെ വർണങ്ങൾ വിതറിയ എഴുപതുകളിലെ ഹിപ്പികളുടെ പ്രതിരോധം, ഭരണകൂടം അശ്ലീലം ആരോപിച്ചു വേട്ടയാടിയ കൽക്കട്ടയിലെ ഹങ്ഗ്രിയലിസ്റ്റുകളുടെ വന്യലോകം. നുരയുന്ന ലഹരിയുടെ മാസ്‌മരികതയും മൃതിയുടെ കറുപ്പും ചാരവൃത്തിയുടെ ചുഴികളും കലരുന്ന ഗോവയും കൊച്ചിയും കാഠ്‌മണ്ഡുവുംപോലുള്ള സ്ഥലങ്ങൾ, അടിയന്തരാവസ്ഥയുടെ മുൾക്കാടുകളിൽ അകപ്പെടുന്ന നക്‌സലൈറ്റ് പ്രസ്ഥാനം, ഇറാനിയൻ വിപ്ലവം, പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നടന്ന ഇൻക്വിസിഷൻ, സമീപ കാലത്ത് ഇന്ത്യയിലുണ്ടായ വർഗീയ കലാപങ്ങൾ... ഇവയെല്ലാം ചടുലമായ ആഖ്യാനത്തിൻ്റെ മിന്നലൊളിയിൽ തെളിയുന്നു.Write a review on this book!. Write Your Review about മണൽപ്പാവ Other InformationThis book has been viewed by users 264 times