Book Name in English : Mankurad Mangayum Shakespearum Mattum
ആത്മാവിന്റെ പുസ്തകത്തില്‍ പേരുചാര്‍ത്തിയ വ്യക്തികളെയും വഴികളെയും വരികളെയും സ്‌നേഹനിറവോടെ ഓര്‍മിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. മഞ്ഞുപൊടിയുന്ന ഒരു ക്രിസ്മസ് രാവില്‍ ഏറ്റുപാടിയ കരോള്‍ ഗാനവും, ആസക്തികളുടെ ഇരുള്‍വനത്തില്‍ പാര്‍ക്കുന്ന നിദ്രാഹീനനായ ഒരു വൃദ്ധനും, തിമിംഗലവേട്ടക്കാരനായ ഒരു ക്യാപ്റ്റനും, ഷേക്‌സ്പിയര്‍ ഗൃഹാങ്കണത്തിലെ പിയര്‍മരവും, അനശ്വരതയെ ആവാഹിച്ച ഒരു കാമറയും, ഗോവന്‍ മങ്കുരാദ് മാങ്ങയും ചൊണക് മീനും ഒക്കെ ഈ താളുകളില്‍ സ്മൃതിയുടെ വെണ്‍തൂവലുകളായി പാറുന്നു. നെഹ്‌റുവും എം.ടിയും ഡിക്കന്‍സും രഘുറായിയും കെ.ജി. ജോര്‍ജും ദീനാനാഥ് മങ്കേഷ്‌കറും ജോണ്‍ എബ്രഹാവും മറ്റും ഈ സ്മരണകളില്‍ മൃദുസ്‌മേരം തൂകുന്നു.Write a review on this book!. Write Your Review about മങ്കുരാദ് മാങ്ങയും ഷേക്സ്പിയറും മറ്റും Other InformationThis book has been viewed by users 395 times