Book Name in English : Manthra Mohini
വ്യക്തമായ പേരുകളില്ലാത്ത വിവിധ തരത്തിലുള്ള രൂപങ്ങൾ, വെള്ളിയുടേയോ, ചെമ്പിൻ്റെയോ ലോഹപ്പാളിയിൽ ശത്രുവിന്റെ പ്രതീകാത്മക രൂപം, ’ചാത്തൻ, മറുത, മലമുണ്‌ഡി’ എന്നിങ്ങനെ വിവിധ പേരുകളിലായുള്ള അടയാളങ്ങളും, കളങ്ങളുമൊക്കെ വരച്ച് പ്രത്യേക പൂജ നടത്തിയാണ് ആഭിചാര കർമ്മം ചെയ്യുന്നതത്രെ. ആഭിചാരം ചെയ്‌ത ലോഹപ്പാളികൾ കുപ്പിക്കുള്ളിലാക്കി, ശത്രുവിൻ്റെ പുരയിടത്തിലോ, അയാൾ നടക്കുന്ന വഴിയിലോ നിക്ഷേപിച്ചാൽ നിശ്ചിതകാല പരിധിക്കുള്ളിൽ, ഫലപ്രാപ്തി ഉണ്ടാകുമെന്നണ് വിശ്വാസം. മനുഷ്യ ശക്തിയെ അതിജീവിച്ച് വന്നുഭവിക്കുന്ന അനുഭവങ്ങളെ ദൈവ വിധി എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ശ്രീ കോട്ടയം പുഷ്‌പനാഥ് കുറ്റാന്വേഷണ കഥകളിൽ നിന്നും വ്യത്യസ്‌ഥമായി എഴുതിയ മാന്ത്രിക കഥകളിലെ പ്രധാന കൃതിയാണ് മന്ത്രമോഹിനി.
Write a review on this book!. Write Your Review about മന്ത്രമോഹിനി Other InformationThis book has been viewed by users 369 times