Book Name in English : Marubhoomikal Pookkumbol
ബഷീറിലെ സൂഫിയെയും സാഹസികനെയും അരൂപങ്ങളുടെ സംവേദനങ്ങള്‍കൊണ്ടു ഭ്രാന്തു പിടിച്ച അദൃശ്യനായ കവിയെയും വീടിനുള്ളില്‍ തന്നെ രാഷ്‌ട്രീയ വ്യവഹാരങ്ങളുടെ സൂക്ഷ്‌മ രൂപങ്ങള്‍ ദര്‍ശിച്ച ചിന്തകനെയും തന്റെ വിമര്‍ശന, വിശകലനപാടവത്തിലൂടെ നമുക്കു നേരെ നിര്‍ത്തുകയാണ് ഈ പുസ്‌തകത്തില്‍ പ്രശസ്‌ത ചിന്തകനായ എം.എന്‍.വിജയന്‍. ബഷീറിന്റെ രചനാലോകം എം.എന്‍.വിജയനില്‍ പ്രതിസ്‌പന്ദിക്കുമ്പോള്‍ വായനക്കാര്‍ക്കു ലഭിക്കുന്ന ഉള്‍ക്കാഴ്‌ച എത്രവലുതാണ്! എല്ലാ മണലാരണ്യങ്ങളും ആരോ ജപിച്ചുണര്‍ത്തിയതുപോലെ വസന്തഗാനം പാടുന്ന ഒരു കാലത്തെ ദീര്‍ഘദര്‍ശനം ചെയ്‌ത എഴുത്തുകാരനായിരുന്നു ബഷീര്‍ എന്ന് ഈ പുസ്‌തകം വായിച്ചാല്‍ നമുക്ക് മനസ്സിലാവും.
Write a review on this book!. Write Your Review about മരുഭൂമികള്‍ പൂക്കുമ്പോള്‍ Other InformationThis book has been viewed by users 8845 times