Book Name in English : Marupatikkadu
സമകാലപെൺകവിതയുടെ ഭാവുകത്വസമവാക്യങ്ങൾ വായിക്കാനാവില്ല മറുപടിക്കാടിലെ കവിതകളിൽ. പെണ്മയുടെ ജൈവിക സ്പർശമുള്ള സന്ധ്യ എൻ. പി യുടെ കവിത, പെണ്ണെഴുത്തിൽ നവീനമായൊരു സമീപനവും ഭാഷയും രൂപപ്പെടുത്തുന്നു, പെൺബുദ്ധനു ശേഷം പുറത്തിറങ്ങുന്ന മറുപടിക്കാടിലെ കവിതകളിൽ. ഉണ്മയുടെ അനുഭവങ്ങളെ സങ്കൽപ്പങ്ങളാൽ വീണ്ടെടുക്കുന്ന കവിതകളാണ് സന്ധ്യയുടേത്. സ്വപ്നളെക്കാൾ വിചിത്രമായ കൽപ്പനകളും ഇന്ദ്രിയങ്ങളേക്കാൾ ഉള്ളം കൊണ്ടറിയുന്ന ജീവിതവും മറുപടിക്കാട് വെച്ചുപിടിപ്പിക്കുന്നു. വേരുകളുടെ നിഗൂഢ കാമനകളും ചില്ലകളിലെ അഭിലാഷങ്ങളുടെ തൃഷ്ണകളും ആകാശവും ഉറവകളും തൊട്ടറിയുന്ന കാവ്യമരങ്ങളാണ് മറുപടിക്കാടിൽ.Write a review on this book!. Write Your Review about മറുപടിക്കാട് Other InformationThis book has been viewed by users 1545 times