Book Name in English : Mathrubhashaykuvendiyulla Samaram
മലയാളത്തെക്കുറിച്ച് ഇതുവരെ നടന്ന ചർച്ചകളെയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെയും നമുക്ക് ചരിത്രപരമായിസ്ഥാനപ്പെടുത്താൻ കഴിയും. അക്കാദമിക പണ്ഡിതർക്ക് തന്നെയാണ് ഭാഷയെ സംബന്ധിച്ച ചർച്ചകളിൽ എപ്പോഴും മുൻകൈ ലഭിക്കാറുള്ളത്. ഒരുപക്ഷേ അതിനേക്കാളേറെ പൊതു മണ്ഡലത്തിൽ ഭാഷയെ പ്രതിനിധീകരിച്ചു നിൽക്കാറുള്ളത് സാഹിത്യ രചയിതാക്കളാണെന്നും പറയാം. എന്നാൽ ഭാഷയെ പുതിയ മേഖലകളിലേക്ക് ധൈര്യപൂർവ്വം നടത്താൻ ഈ രണ്ടു സമീപനങ്ങളും മതിയാവുകയില്ല. അത്തരം പുതുവഴികൾ വെട്ടണമെങ്കിൽ ഭാഷയെ സംബന്ധിച്ച ജനകീയ സമീപനമാണാവശ്യം . അതിനാൽത്തന്നെ ഈ പുസ്തകത്തിലെ ലേഖനങ്ങൾ വ്യക്തിപരമായ ആത്മാവിഷ്കാരങ്ങളല്ല, സാമൂഹ്യമായ ഒരനിവാര്യതയിൽ നിന്നും പുറപ്പെട്ട വാക്കുകളാണ്. ഭാഷാസമരത്തിന്റെ വിവിധ ഘട്ടങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരംWrite a review on this book!. Write Your Review about മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം Other InformationThis book has been viewed by users 274 times