Book Name in English : Mathrubhumi Quiz Master Pothuvinjanam
ഇന്നത്തെ സിവില്‍ സര്‍വ്വീസ് അടക്കമുള്ള ഒട്ടുമിക്ക മത്സരപരീക്ഷകളിലെയും ഒരു പ്രധാന വിഭാഗമായ പൊതുവിജ്ഞാനം എന്ന കടമ്പയെ മെരുക്കാന്‍സഹായിക്കുന്ന എളുപ്പവഴിയാണ് ക്വിസ്സിങ്. മത്സരപരീക്ഷകളിലെ വിഷയങ്ങളെ ശാസ്ത്രീയമായി ക്രമീകരിച്ച്, ഉപവിഷയങ്ങളിലൂടെ ലഘൂകരിച്ചുള്ളപ്രക്രിയയില്‍നിന്നു രൂപപ്പെട്ടതാണ് ഈ പുസ്തകം. -ടി.വി. അനുപമ, ഐ.എ.എസ്.പതിനൊന്നു വിഭാഗങ്ങളിലായി, പ്രഗല്ഭരുടെ അനുഭവങ്ങളും ചോദ്യോത്തരങ്ങളും ഉള്‍പ്പെടുന്ന ആമുഖവും, തികച്ചും വേറിട്ട രീതിയില്‍ ചോദ്യങ്ങളില്‍നിന്നും ഉത്തരങ്ങളിലേക്കുള്ള വഴികള്‍ കാണിച്ചുതരുന്ന ‘തോട്ട് മാപ്പ്’എന്ന സങ്കേതവും അറിവിന്റെ അമൂല്യശേഖരം തുറന്നുതരുന്നു. എണ്ണൂറോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തിരഞ്ഞെടുത്ത വിശദീകരണങ്ങളും അടങ്ങുന്ന ഈ പുസ്തകം മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ ഏതൊരാള്‍ക്കുംവിജ്ഞാനമാര്‍ജ്ജിക്കാന്‍ പ്രയോജനകരമാണ്.’ക്വിസ് മാന്‍ ഓഫ് കേരള’ എന്നറിയപ്പെടുന്ന സ്‌നേഹജ് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മുപ്പതോളംസിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുടെ ഗവേഷണ പിന്തുണയുമായി മാതൃഭൂമി ഒരുക്കുന്ന ക്വിസ് മാസ്റ്റര്‍ സീരീസിലെ ആദ്യ പുസ്തകം.Write a review on this book!. Write Your Review about മാതൃഭൂമി ക്വിസ് മാസ്റ്റർ പൊതുവിജ്ഞാനം Other InformationThis book has been viewed by users 1744 times