Book Name in English : Mazhavillinu Purake
കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്‍, അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്‍ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്‍ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്‍, പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്‍റെ തിളക്കംകൂടി കിട്ടുന്നു. താന്‍പോരിമ പറയാന്‍ ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. നര്‍മ്മം രുചിക്കൂടുതലിന് കാരണമായും തീരുന്നു.
എനിക്ക് തൊട്ടു പിന്നാലെ വരുന്ന തലമുറയുടെ അനുഭവങ്ങള്‍ ധാരാളമുണ്ട് അദ്ദേഹത്തിന്. അതില്‍നിന്ന് ഉരുവപ്പെടുന്ന സാഹിത്യകൃതികള്‍ നമുക്ക് ധാരാളമായി ആവശ്യമാണല്ലോ. അവ രചിക്കുന്നത് ഇത്തിരി വെട്ടം മാത്രം കണ്ടവരായാല്‍ പോരാതാനും. കടന്നിരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കുകയാണ് റെജി. അനിയന് സ്വാഗതം!
സി. രാധാകൃഷ്ണന്‍Write a review on this book!. Write Your Review about മഴവില്ലിനു പുറകെ Other InformationThis book has been viewed by users 313 times