Book Name in English : Mittayitheruvu
മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുകാർക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങൾ, കമ്മ്യൂണിസത്തിന്റെയും മുസ്‌ലിം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെയും ആവിർഭാവം, ആംഗ്ലോ-ഈജിപ്ഷ്യൻ കരാർ സൃഷ്ടിച്ച കലാപങ്ങൾ, വഫദ് പാർട്ടിയിലുണ്ടായ പിളർപ്പ്, കോപ്ടിക് ക്രിസ്ത്യാനികൾക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.Write a review on this book!. Write Your Review about മിഠായിത്തെരുവ് Other InformationThis book has been viewed by users 1201 times