Book Name in English : Mohasindooram
ത്രസിപ്പിക്കുന്ന നാടകീയ മുഹൂർത്തങ്ങളുടെ ചിത്രീകരണം കൊണ്ടും ആകർഷകമായ ശൈലികൊണ്ടും വ്യത്യസ്‌തമായ ഒരു വായനാനുഭവം പകർന്നു നൽകാൻ പര്യാപ്‌തമായ അപൂർവ്വ ചാരുതയാർന്ന ഒരു നോവൽ ആണ് മോഹസിന്ദൂരം.
പകൽക്കുറി വിശ്വൻ
ഭ്രാന്തവും മാംസനിബദ്ധവുമായ പ്രേമവും പുതിയ കാലഘട്ടത്തിലെ അനിർവചനീയവും അതീന്ദ്രിയവും അക്രമാസക്തവുമായ ജീവിതത്തിന്റെ ആധുനികമായ സങ്കേതങ്ങളിലൂടെ ക്ഷണികയാത്ര ചെയ്‌തു തളരുന്ന യുവതടെയും ഭൂതകാലവും പേറിനടക്കുന്ന കുറെ മനുഷ്യരുടെയും അതിതീവ്രമായ സംഘർഷങ്ങളുടെ കഥ പറയുകയാണ് മോഹസിന്ദൂരം എന്ന നോവലിലൂടെ ശ്രീലേഖ ബിനുകുമാർ (ശ്രീ). ആർക്കും അനുകരിക്കാൻ കഴിയാത്ത ശൈലിയിൽ എഴുതിയിട്ടുള്ള ഈ നോവൽ കഴിഞ്ഞ 40 വർഷങ്ങൾക്കിടയിലെ മലയാള സാഹിത്യചരിത്രത്തിലെ അപൂർവമായ ഒരു ഏടായി മാറും എന്നുള്ളതിന് യാതൊരു സംശയവുമില്ല.
ഷിബു കൃഷൻ സൈരന്ധ്രി (കവി, കഥാകൃത്ത്)Write a review on this book!. Write Your Review about മോഹസിന്ദൂരം Other InformationThis book has been viewed by users 84 times