Book Name in English : Moonu Kallukal
ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും ഇപ്പോള്‍ സീരിയലില്‍മാത്രം ഒതുങ്ങിപ്പോയതുമായ ഒരു സിനിമാനടന്റെയും ആത്മകഥ പ്രസാധകന്റെ നിര്‍ബന്ധപ്രകാരം അയാളാണെഴുതിയത്. അങ്ങിനെയുള്ള കറുപ്പനോട് അവിചാരിതമായി പരിചയപ്പെടുന്ന കബീര്‍ എന്ന ചെറുപ്പക്കാരന്‍ സംസാരത്തിനിടയില്‍ ഒരിക്കല്‍ തന്റെ ജീവിതകഥയും എഴുതണം എന്നു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . തന്റേതെന്നു പറയുമ്പോള്‍ തനിക്കറിയാവുന്ന ചില മനുഷ്യരുടേയും ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടേയും കൂടിയാണെന്നു കബീര്‍ പറയുന്നുണ്ട്. കറുപ്പന്‍ നടത്തുന്ന ആ എഴുത്തുദ്യമത്തിന്റെ പരിണിതഫലമാണ് മൂന്ന് കല്ലുകള്‍ എന്ന നോവല്‍. സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന കൃതിക്കുശേഷം വരുന്ന അജയ് പി മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍.Write a review on this book!. Write Your Review about മൂന്ന് കല്ലുകള്‍ Other InformationThis book has been viewed by users 1395 times