Book Name in English : Muthuchippi
ഉച്ചണ്ഡമായ കൊടുങ്കാറ്റിനെയും ആര്‍ത്തുപെയ്യുന്ന പേമാരിയുടെ ശ്യാമദുര്‍ഗയെയും ശ്രീക്രഷ്ണന്റെ അഹന്താനാശകമായ താണ്ഡവത്തെയും ബഹുമാനിക്കുകയും അവയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, കാളുന്ന വെയില്‍ സൗന്ദര്യം കാണുന്ന, ഒരു ഭാവുകത്വമാണ് ഈ കവയത്രിക്കുള്ളത്. ആത്മബലിയും ദു.ഖവും ശുദ്ധീകരണവും പുനര്‍ജന്മവും കര്‍മസിദ്ധാന്തവും അവസാനം കീഴടങ്ങാന്‍ മാത്രമായുള്ള പൊരുതലും അതിന്റെ വേപഥുവും -ഇതെല്ലാം ആ സെന്‍സിബിലിറ്റിയുടെതന്നെ അഖണ്ഡമായ ഘടകങ്ങളായി മാറിയിരിക്കുന്നു.
സച്ചിദാനന്ദന്‍
സുഗതകുമാരിയുടെ പ്രഥമകവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about മുത്തുച്ചിപ്പി Other InformationThis book has been viewed by users 10542 times