Image of Book നാഗരത്തിന്റെ മാനിഫെസ്റ്റോ
  • Thumbnail image of Book നാഗരത്തിന്റെ മാനിഫെസ്റ്റോ
  • back image of നാഗരത്തിന്റെ മാനിഫെസ്റ്റോ

നാഗരത്തിന്റെ മാനിഫെസ്റ്റോ

ISBN : 9780000158253
Language :Malayalam
Page(s) : 320
Condition : New
no ratings yet, be the first one to rate this !

Book Name in English : Nagarathinte Manifesto

ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന്‍ ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ഒരേസമയം ബഹുസ്വരതയുടെ സംസ്‌കാരം ആര്‍ജ്ജിച്ചെടുക്കുന്നതെങ്ങനെയെന്ന് പറയാന്‍ ശ്രമിക്കുകയാണ് നോവലിസ്റ്റ്. ഇതിലെ ഓരോ കഥാപാത്രങ്ങളിലും മണ്ണിലും ഈ പുസ്തകം കൈയിലെടുക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും വിശപ്പിന്റെയും ദാഹത്തിന്റെയും പ്രണയത്തിന്റെയും കലഹത്തിന്റെയും സ്പര്‍ശമുണ്ട്.
Write a review on this book!.
Write Your Review about നാഗരത്തിന്റെ മാനിഫെസ്റ്റോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 226 times