Book Name in English : Nakshathrangale Sakshi
ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങൾ അപൂർവ്വ ഗണത്തിൽ പെട്ട വ്യക്തികളാണ്. ഉദാത്തമായ ഒരു ഭാവതലത്തിൻ്റെ ഉടമകൾ. പ്രതിബദ്ധതയുടെ വിഷയത്തിൽ, കുമാരനാശാന്റെ നളിനിയിലെ നായികാനായകന്മാരെ ഓർമിപ്പിക്കുന്നവർ. ജയകൃഷ്‌ണനും കല്യാണിക്കുട്ടിയും ദിവാകരന്റെയും നളിനിയുടെയും പകർപ്പുകൾ ആണെന്ന് പറയുകയല്ല. ദിവാകരൻ ‘നല്ല ഹൈമവാതഭൂവിൽ ഉല്ല സിച്ച‘ യുവയോഗി ആയിരുന്നല്ലോ. ഹൈമവതഭൂവിൽ കുറെനാൾ ജയകൃഷ്‌ണനും കഴിഞ്ഞിട്ടു ണ്ട്. ഡൽഹിയിൽനിന്ന് കാൽനടയായി തുടങ്ങിയ യാത്ര… “ഹിമാലയസാനുക്കളിലും അവസാനം ബദരീനാഥിലും ചെന്ന് അവസാനിച്ചപ്പോൾ വർഷങ്ങൾ ഒഴുകിപ്പോയത്” ജയകൃഷ്‌ണൻ അറി ഞ്ഞിരുന്നില്ല. സന്യാസവും ജയകൃഷ്‌ണൻ സ്വീകരിച്ചിരുന്നു. പക്ഷേ, ‘ഉല്ലസിക്കുവാൻ കഴിയുന്ന അവസ്ഥയിലല്ല അയാൾ. താൻ തേടിയ യോഗാത്മകത നേടുവാൻ അയാൾക്ക് കഴിയുന്നില്ല. സ്വതവേ വിവേകിയായിരുന്നിട്ടും എവിടെയും സ്വസ്ഥത കിട്ടിയില്ല എന്ന തിരിച്ചറിവിൽ നാട്ടിലേക്ക് തിരിച്ചു വരുന്ന ജയകൃഷ്‌ണനെ, കല്ലുവിനോടുള്ള തീവ്രസൗഹൃദം മറക്കാൻ കഴിയാത്ത ജയകൃഷ്ണനെ, ആണ് നോവലിസ്റ്റ് നമുക്ക് പരിചയപ്പെടുത്തുന്നത്.
ഒ.വി. ഉഷ
ഈ നോവലിന്റെ ഒരു സവിശേഷത, ഭാരതീയദർശനങ്ങളോട് കഥാഗതിയെ അടുപ്പിക്കുവാൻ നോവ ലിസ്റ്റ് നടത്തുന്ന ശ്രമമാണ്.
‘നക്ഷത്രങ്ങളേ സാക്ഷി‘ ഒരു ആത്മാന്വേഷണ നോവലാണ്. അതിൽ ദാർശനികത കലർന്നുചേർന്നി ട്ടുണ്ട്. *’അവനി വാഴ്ത്തു കിനാവു കഷ്ടം‘ എന്ന് ഇത് വായിച്ചുതീരുമ്പോൾ മനസ്സ് മന്ത്രിച്ചേക്കും. വ്യക്തികളുടെ മോഹങ്ങൾ, പ്രത്യാശകൾ, യത്നങ്ങൾ, അവയുടെ തകർച്ചകൾ എന്നിവയിലേക്കെല്ലാം നോവൽ നമ്മുടെ മനസ്സിനെ വലിച്ചുകൊണ്ടുപോകുന്നു. നിരവധി ദാർശനിക സൂചനകൾ ഈ നോവൽ നൽകുന്നുണ്ട്. മനുഷ്യവ്യക്തി ആഗ്രഹിക്കുന്നതും കിട്ടുന്നതും തമ്മിൽ ബന്ധമില്ല. അന്വേഷിക്കുന്നതും കണ്ടെത്തുന്നതും തമ്മിൽ ഏകതയില്ല. മാത്രമല്ല പലപ്പോഴും ഭിന്നവുമാണ്. നോവൽ റിയലിസത്തിൻ്റെ രചനയാണെന്ന് ആനോർഡ് കെറ്റിൽ, റാൽഫ്ഫോക്സ്, ലൂക്കാച്ച് തുട ങ്ങിയ പ്രശസ്ത നോവൽ വിമർശകർ സിദ്ധാന്തിച്ചിട്ടുണ്ടുതാനും.
ഡോ. പി.വി. കൃഷ്ണൻനായർWrite a review on this book!. Write Your Review about നക്ഷത്രങ്ങളേ സാക്ഷി Other InformationThis book has been viewed by users 11 times