Book Name in English : Nanayuvan Njan Kadalaakunnu
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. - നിമ്ന വിജയ്Write a review on this book!. Write Your Review about നനയുവാന്‍ ഞാന്‍ കടലാകുന്നു Other InformationThis book has been viewed by users 1121 times