Book Name in English : Natarajaguru Gurutwathe Punaprathishticha Brahmajnani
‘മാനവരാശിയുടെ ജീവിതത്തില്‍ ഗുരുത്വത്തെ യഥാസ്ഥാനത്ത് വിശ്വസ്തതയോടെ പുനഃപ്രതിഷ്ഠിച്ച ആള്‍’ എന്നതായിരിക്കും ഭാവിതലമുറ നടരാജഗുരുവിന് നല്‍കാനിടയുള്ള ഏറ്റവും പ്രധാനപ്പെട്ട വിശേഷണം.
-സ്വാമി ജോണ്‍ സ്പിയേഴ്‌സ്
അദ്ദേഹം നടക്കുന്നിടവും ഇരിക്കുന്നിടവും കൂടെയുള്ളവര്‍ക്ക് വിദ്യാലയങ്ങളാണ്. ഒരു വ്യത്യസ്ഥ സമുദായത്തിലെ
വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷം ഇവിടെ നാം വിസ്മരിക്കുന്നുണ്ടാവും. ഊണു കഴിക്കുമ്പോള്‍,തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍, അടുക്കളയില്‍ പാചകത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍ എന്നുവേï നിങ്ങളുടെ കൂടെ എവിടെയായാലും അദ്ദേഹമുണ്ടെങ്കില്‍ അവിടെയെല്ലാം നിങ്ങള്‍ അറിയാതെതന്നെ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കും. വിനോദിച്ചുകൊണ്ടിരിക്കും. വികല്‍പ്പങ്ങളില്‍നിന്നു വിമുക്തരായിക്കൊണ്ടിരിക്കും
-മംഗലാനന്ദസ്വാമി
ആധുനികരില്‍ ആധുനികനും പുരാതന ഋഷിമാരുടെ
പ്രതിനിധിയും ആയിരുന്നു നടരാജഗുരു. പൂര്‍വ്വചരിത്രവും ഭാവിയിലെ സാദ്ധ്യതയും ആ വ്യക്തിയില്‍ കേന്ദ്രീകരിച്ച് ഒന്നായി നിന്നുകൊï് വര്‍ത്തമാനത്തെ ഭാസുരമാക്കി. തന്റെ തത്ത്വചിന്ത
പോലെത്തന്നെ, അകത്തുള്ളതെന്നും പുറത്തുള്ളതെന്നും
വേര്‍തിരിക്കാനാവാത്ത സമഗ്രവ്യക്തിത്വമായിരുന്നു ഗുരുവിന്റേത്. ഒരു ശിഷ്യനും ഒരു അപരിചിതനും എന്ന വേര്‍തിരിവ് ഗുരുവിന് ഇല്ലായിരുന്നു. ഗുരു എന്ന നിലയിലുള്ള സ്വധര്‍മ്മത്തെ
ഗുരു തികച്ചും പരിപാലിച്ചു.
-നിത്യചൈതന്യയതി
ശ്രീനാരായണഗുരുവിന്റെ ശിഷ്യനും നാരായണ
ഗുരുകുലത്തിന്റെ സ്ഥാപകനുമായ നടരാജഗുരുവിന്റെ
ജീവിതവും ദര്‍ശനവും പരിചയപ്പെടുത്തുന്ന പുസ്തകംWrite a review on this book!. Write Your Review about നടരാജഗുരു ഗുരുത്വത്തെ പുനഃപ്രതിഷ്ഠിച്ച ബ്രഹ്‌മജ്ഞാനി Other InformationThis book has been viewed by users 787 times