Book Name in English : Nedumpathayile Cheruchuvadu
ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കെ പദ്മശാലിയുട നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്ടിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കെ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ ജീവിതകഥ തുല്യതയുള്ളഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.
ശശി തരൂർ, എം പിWrite a review on this book!. Write Your Review about നെടുമ്പാതയിലെ ചെറുചുവട് Other InformationThis book has been viewed by users 783 times