Book Name in English : Njan Enna Justice
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.Write a review on this book!. Write Your Review about ഞാന്‍ എന്ന ജസ്റ്റിസ് Other InformationThis book has been viewed by users 1747 times