Book Name in English : Soofiye Pranayicha
ആരും സഞ്ചരിക്കാത്ത വഴിയിലല്ല ഈ നോവല്‍ കടന്നുപോകുന്നത്. സ്വയം നിര്‍മ്മിച്ച വഴിയിലൂടെയാണ്. വഴിയെക്കുറിച്ച് ഒരു സൂചനപോലും ഇല്ലാത്തിടങ്ങളില്‍ ഉള്ളിലുള്ള കോംപസിനെ മാത്രം ആശ്രയിച്ച് ഒരു പുതിയ പാത വെട്ടിയുണ്ടാക്കുകയും അതിലൂടെ വിജയകരമായി യാത്രചെയ്തു പൂര്‍ത്തീകരിക്കുകയും ചെയ്യുകയെന്നത് ആശ്ചര്യപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. തന്നിലുള്ച്ചേര്ന്നിട്ടുള്ള പ്രതിഭാവിലാസത്തെ സംബന്ധിച്ച് ഉള്ളുണര്വ്വുള്ളവര്ക്കു മാത്രം സാധിക്കുന്നതാണത്. അപാരമായ ധീരത അതിനാവശ്യമാണ്. നടന്നു പാകമായ പാതകളിലൂടെ യാത്രചെയ്യുന്നതുപോലെയല്ലല്ലോ അത്. എന്നും നിഗൂഢമായി നില്ക്കുന്ന ജിന്നുകളുടെ ലോകത്തേക്ക് ഒരു വാതില്‍ തുറക്കുകയും അതിലൂടെ മനുഷ്യമക്കളെ ഓരോരുത്തരെയായി കടത്തിവിടുകയും ചെയ്യുന്നു.
-മുസ്തഫ മൗലവി
സൂഫി അനുഭവത്തിന്റെ അതീന്ദ്രിയതലങ്ങളെ ചെന്നുതൊടുന്ന നോവല്‍reviewed by Anonymous
Date Added: Friday 14 Feb 2025
കഥാപാത്രങ്ങൾ നമ്മളായി മാറുന്നപോലെ, അതിമനോഹരമയി എഴുതി, ആശംസകൾ ഹിമ മണികണ്ഠൻ തങ്കം. All wishes
Rating:
[5 of 5 Stars!]
Write Your Review about സൂഫിയെ പ്രണയിച്ച ജിന്ന് Other InformationThis book has been viewed by users 440 times