Book Name in English : Njanum Njanum Mukhamukham
കാനായി എന്ന മഹാശില്പി കല്ലിൽ കവിത രചിക്കുന്ന വർത്തമാനകാല വിശ്വകർമ്മാവാണ്. ഏഴുനിറങ്ങൾകൊണ്ട് ചിത്രാകാശം രചിക്കുന്ന ചിത്രേശ്വരനാണ്. അൻപത്തിയൊന്നക്ഷരങ്ങൾകൊണ്ട് മഹാകവി കുമാരനാശാനെപ്പോലെ ഖണ്ഡകാവ്യങ്ങൾ തീർക്കുന്ന കവിശ്രേഷ്ഠനാണ്. അത്തരം പ്രതിഭാപുരുഷനിൽനിന്നും ഉതിർന്നുവീണ ജ്ഞാനത്തിന്റെ തീർത്ഥമണികളാണ് ‘ഞാനും ഞാനും മുഖാമുഖം’. മലയാളഭാഷയിൽ ഇത്തരമൊരു പുസ്തകം ആദ്യംതന്നെയെന്ന് നിസ്സംശയം പറയാം. കാനായി എന്ന കലാകാരന് ഒരു പ്രത്യേകതയുണ്ട്. മഹാത്മജിയെക്കുറിച്ച് പറയുന്നതുപോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം. എല്ലാ ദുശ്ശീലങ്ങളുടെയും വിളനിലമാണ് കലാകാരൻ എന്ന അബദ്ധധാരണയുടെ പൊളിച്ചെഴുത്താണ് കാനായിയുടെ ജീവിതം. നൂറുശതമാനം സസ്യാഹാരി, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളില്ലാത്ത നേരാംയോഗി. എന്നും തന്റെ കൂട്ടായി പ്രിയപത്‌നി നളിനിയുടെ സാമീപ്യം, പിന്തുണ. അതിൽനിന്നുണ്ടായതാണ് ‘ഞാനും ഞാനും മുഖാമുഖം’ എന്ന വിശിഷ്ട ഗ്രന്ഥം.-സുകുമാരൻ പെരിയച്ചൂർWrite a review on this book!. Write Your Review about ഞാനും ഞാനും മുഖാമുഖം Other InformationThis book has been viewed by users 1875 times