Book Name in English : Noolppalam
ഒരു വസ്‌തു സ്നേഹിക്കപ്പെടുകയാണെങ്കിൽ അത് അനശ്വരമായിത്തീരും എന്ന് വില്യം ബ്ലേക്ക് പറയുന്നുണ്ട്. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങൾ ഇലയും ശിഖരവും നഷ്‌ടപ്പെട്ട മരങ്ങൾ മാത്രമാണ് എന്ന് മാധവിക്കുട്ടിയും. സാധാരണ ജീവിതങ്ങൾ അസാധാരണമാവാനും ആനന്ദത്തിന്റെ പച്ചയിൽ പന്തലിക്കാനും പ്രണയംപോലെ ഒരു ഔഷധം വേറെയില്ല. കീർത്തി ജ്യോതി ഒരു കവിതയിൽ ഇങ്ങനെ എഴുതുന്നു: വേദനിക്കുമ്പോളെനിക്ക് മരുന്നായി മാറിയ മനുഷ്യാ... ഇനിയുമൊരിക്കൽ ഒന്നിച്ചൊരു യാത്ര പോകാൻ കഴിഞ്ഞാൽ അന്നും ഞാൻ നിൻ്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരിക്കും. ഇപ്രകാരം മന്ത്രമധുരമായ മൊഴികൾ കൊണ്ട് സാന്ദ്രമായ ഭാഷയിൽ പ്രണയബന്ധത്തിൻ്റെ സൂക്ഷ്‌മ കോശങ്ങളെ തൊട്ടറിഞ്ഞനുഭവിപ്പിക്കുകയാണ് നൂൽപ്പാലം. മൃതിയുടെയും സ്‌മൃതിയുടെയും ഹൃദയദ്രവീകരണ ശക്തിയുള്ള പ്രണയോന്മാദത്തിന്റെയും വിശുദ്ധ പുസ്‌തകമാണിത്.Write a review on this book!. Write Your Review about നൂൽപ്പാലം Other InformationThis book has been viewed by users 48 times