Book Name in English : Ormakaludeyum Maravikaludeyum Pusthakam
നിരന്തരമായ സ്വയം നവീകരണത്തിലൂടെ കരുത്താര്‍ജ്ജിച്ച കവിയാണ് സച്ചിദാനന്ദന്‍. മലയാളകവിതയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും ലോകകവിതയെ മലയാളത്തിലേയ്ക്കു പറിച്ചു നടുകയും ചെയ്ത കവിയുടെ ആറു പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു. കവിയും സാഹിത്യനിരൂപകനും അദ്ധ്യാപകനും പത്രാധിപരും പ്രസാധകനുമൊക്കെയായി വ്യാപരിച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച സച്ചിദാനന്ദന്റെ ആത്മകഥാപരമായ ലേഖനങ്ങള്‍ മലയാളിയുടെ രാഷ്ട്രീയ സാംസ്‌കാരിക സ്വത്വത്തിന്റെ വിമര്‍ശനക്കുറിപ്പുകള്‍ കൂടിയാണ്. ഓർമ്മകളുടെ ഈ പുസ്തകം തീർച്ചയായും ചില മറവികളെ കുറിച്ചും ഓർമ്മപെടുത്തുന്നുണ്ട് എന്നതും ബോധപൂർവമാണ്. Write a review on this book!. Write Your Review about ഓർമ്മകളുടെയും മറവികളുടെയും പുസ്തകം Other InformationThis book has been viewed by users 1510 times