Book Name in English : Ormakkattu
ആത്മഗന്ധികളായ അനുഭവങ്ങളുടെ ഉമിത്തീയില്‍ നിന്നുതിത്തെളിച്ചെടുത്ത നേര്‍മൊഴികളാണ് ഈ കൃതിയില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നത്. വായനക്കാരന്‍ സ്നേഹിക്കപ്പെടാവുന്ന കഥാപാത്രങ്ങള്‍, വെളിച്ചം പുരണ്ട കാലഘട്ടങ്ങളുടെ പ്രതീകങ്ങള്‍ തന്നെ. കഥകളും കാലങ്ങളും സമാന്തരമായി വായിക്കപ്പെടേണ്ടതാണെന്ന ബോധം ഈ കഥാകാരന്റെ ദാര്‍ശനികതയുടെ ദൃഷ്ടാന്തങ്ങളായി ഉടനീളം സ്പന്ദിച്ചുനില്‍ക്കുന്നു. ജീവിതത്തിന്റെ നഷ്ടമാവുന്ന നാള്‍വഴികളില്‍ സാമൂഹിക മൂല്യങ്ങളുടെ കെട്ടുറപ്പിനു സംഭവിക്കുന്ന വൃദ്ധിക്ഷയങ്ങള്‍ അപഗ്രഥനം ചെയ്യപ്പെട്ടിട്ടുമുണ്ട്. കഥപാത്രങ്ങളുടെ അതിജീവനശ്രമത്തിന്റെ ജൈവസാന്ദ്രതകള്‍ കഥാകൃത്തിന്റെ ചുറ്റുവട്ടങ്ങളും സാംസ്കാരിക മുദ്രകളുമായി ഇതില്‍ അടയാളപ്പെട്ടുകിടക്കുന്നു.Write a review on this book!. Write Your Review about ഓര്‍മ്മക്കാറ്റ് Other InformationThis book has been viewed by users 841 times