Book Name in English : Oru Kappalchethathinte Katha
മനുഷ്യയാതനകളുടെ ഏറ്റവും ദാരുണമായ വശം കണ്ട
യാത്രയായിരുന്നു അത്. ഒപ്പം മനുഷ്യന്‍ ചില സവിശേഷ
സാഹചര്യത്തില്‍ തന്റെ സംസ്‌കാരത്തെ വലിച്ചെറിഞ്ഞ്
ഏറ്റവും മൃഗീയമായി പെരുമാറുമെന്നതിന്റെ ദൃഷ്ടാന്തവുമായി ആ കപ്പല്‍യാത്ര മാറി. കേവലമൊരു മനുഷ്യജീവി വിചാരിച്ചാല്‍, ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞ ചില
ജീവകുലത്തിനെതന്നെ ഇല്ലായ്മ ചെയ്യാനാവുമെന്നും തെളിഞ്ഞു. …ഇന്നത്തെയും എന്നത്തെയും ലോകസാഹചര്യത്തിലും
ആ കപ്പല്‍യാത്രയ്ക്ക് പ്രസക്തിയേറുന്നു. ലോകമെങ്ങും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍തന്നെ ഏറ്റവും വലിയ
കച്ചവടക്കാരും കോര്‍പ്പറേറ്റുകളായും സ്വയം അധഃപതിക്കുമ്പോള്‍, അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെത്തന്നെ തമ്മിലടിപ്പിച്ചും അവരെ വെടിവെച്ചു കൊന്നുമൊക്കെ ഭരണകര്‍ത്താക്കള്‍തന്നെ
നരഭോജികളായി പരിണമിക്കുമ്പോള്‍ എസ്സെക്സിന്റെ യാത്ര ഈ
ഇരുനൂറാം വര്‍ഷവും വലിയൊരു പാഠപുസ്തകമാവുകയാണ്.
-ജി.ആര്‍. ഇന്ദുഗോപന്‍
തകര്‍ന്ന തിമിംഗിലവേട്ടക്കപ്പലില്‍നിന്നു രക്ഷപ്പെട്ട് 120 ദിവസം
കടലില്‍ കഴിച്ചുകൂട്ടേണ്ടിവന്ന നാവികരിലൊരാള്‍
എഴുതിയ ഓര്‍മ്മപ്പുസ്തകം.Write a review on this book!. Write Your Review about ഒരു കപ്പൽച്ചേതത്തിൻ്റെ കഥ Other InformationThis book has been viewed by users 687 times