Book Name in English : Oru Kurangan Katha
കുരങ്ങന്മാരും മനുഷ്യരും ജീവിതം തൂക്കി നോക്കുന്ന തുലാസ് ഒന്നാണോ? ഈ ചോദ്യത്തിന്, സുഗ്രീവന്റെ നേതൃത്വത്തില്‍ ഒരു വാനരപ്പട ഇവിടെ ഉത്തരംതേടുകയാണ്. ”സ്വാര്‍ഥവും സ്നേഹവും ദയയും ക്രൂരതയും അത്ഭുതകരമാംവണ്ണം കൂടിക്കലര്‍ന്ന” മനുഷ്യന്‍ എന്ന ”വിചിത്രജീവി” യുടെ ശീലങ്ങളിലേക്കും വിചാരങ്ങളിലേക്കുമാണ് ഈ കഥകളുടെ വാലറ്റം നീളുന്നത്. മനുഷ്യന്റെ വിശേഷബുദ്ധിയെ ഇവിടെ മര്‍ക്കടബുദ്ധി വെല്ലുവിളിക്കുന്നു. വൃക്ഷങ്ങളുടെ തുഞ്ചത്തും തലപ്പത്തും ചാടിച്ചാടി നടക്കുമ്പോഴും, സ്വന്തം ചെയ്തികളിലെ ന്യായവും അന്യായവും – ഔചിത്യവും അനൗചിത്യവും – ഇതിലെ കുരങ്ങച്ചന്മാര്‍ മനുഷ്യാതീതമായ വിവേകം കൊണ്ട് അളക്കുന്നു. മൃഗങ്ങളായാലും മനുഷ്യരായാലും വേണ്ടത് മമത എന്ന പ്രപഞ്ചതത്ത്വം – പ്രകൃതിനിയമം – അതാണ് ഈ ‘കുരങ്ങുകളി’ നല്കുന്ന പാഠംWrite a review on this book!. Write Your Review about ഒരു കുരങ്ങൻ കഥ Other InformationThis book has been viewed by users 177 times