Book Name in English : Oru Rajashilpiyude Apprentice
ശക്തവും സമ്പന്നവുമായ ഓട്ടോമൻ സാമ്രാജ്യത്തിലെ ഇസ്താംബുളിന്റെ കഥയാണ് ദ ആർക്കിടെക്റ്റ്സ് അപ്രന്റീസ് തന്റെ പ്രിയ പ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കുവാൻ തുർക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശില്പിയായ മിമർ സിനാനും തമ്മിൽ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസിക്കുന്നത് ശില്പിയുടെ അപ്രന്റിസായി ജോലി നോക്കുന്ന ജഹാൻ തലമുറകളുടെ കടന്നു പോക്കിന് സാക്ഷിയാകുന്നു. വർണ്ണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാന്റസിയുമായി കുട്ടിക്കലർത്തി രാഷ്ട്രീയം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയാണ് എലീഫ് ഷഫാക്ക് ഇവിടെ. മാസ്മരികമായ തുർക്കിഷ് സംസ്കാരത്തിന്റെ അടയാളങ്ങൾ പേറുന്ന ഈ കൃതി തീക്ഷ്ണമായ ഒരു വായനാ നുഭവം വാഗ്ദാനം ചെയ്യുന്നു. ജ്ഞാനത്തിന്റെയും നിഷ്കളങ്കതയുടെയും പ്രണയത്തിന്റെയും അനുകമ്പയുടെയും കുടിച്ചേരലാണ് ഈ നോവൽ.Write a review on this book!. Write Your Review about ഒരു രാജശില്പിയുടെ അപ്രെന്റിസ് Other InformationThis book has been viewed by users 679 times